ആമ കാരാമ...
ഇവൻ കാരാമ..ഇന്നാണിവൻ നനവിലെ ആമ്പൽക്കുളത്തിലെത്തിയത്....കശാപ്പുകാരുടെ കൈയ്യിൽനിന്നും ഒരു സുഹൃത്ത് രക്ഷപ്പെടുത്തി ഞങ്ങളുടെ അടുത്തെത്തിച്ചതാണിവനെ...പേടിച്ച് തലയും ഉള്ളിലാക്കി കിടന്ന ഇവൻ/ൾ വെള്ളം കണ്ടയുടൻ തല വെളിയിലേക്കിട്ടു കുളത്തിലേയ്ക്കൂളിയിട്ടു തീറ്റ തുടങ്ങി.ഒരു കൂട്ടു കൂടി വേണമായിരുന്നു ഇവന്..ബാലു എന്ന് പേരിട്ട ഇവൻ ഇവിടെ വളരട്ടെ..
എന്തൊരോമനത്തമുള്ള ജീവി... ഇവനെ തല്ലിക്കൊല്ലാനും ചുട്ടുതിന്നാനുമൊക്കെ എങ്ങനെ മനസ്സു വരുന്നു...
3 comments:
ഇവനും കൂടി ഇത്തിരിയിടം നൽകാമീ മണ്ണിൽ നമുക്കൊപ്പം ജീവിക്കാനായ്...
നല്ല ചിത്രം, ഒരിക്കൽ ഒരു മരണ വീട്ടിൽ പൊയപ്പോഴാണ് ആദ്യമായി ഇത്തരം കരയാമയെ കെട്ടിത്തൂക്കിയിട്ട ദയനീയമായ ദൃശ്യം കണ്ടത്.
ഇനി എന്റെ വക ഒരു പഴയ ആമ ചരിത്രം.
ആമയിറച്ചി പുളിക്കും
വായിക്കാം
എല്ലാവർക്കും സ്നേഹം...
Post a Comment