ശ്യാമയാം കാനനമോഹിനീ....
ഒരു മഴക്കാട്...അതിനേക്കാൾ അത്ഭുതകരമായ എന്തെങ്കിലും ഈ മണ്ണിലുണ്ടോ.....ജൈവവൈവിധ്യത്തിന്റെ കേദാരഭൂമിയാണ് മഴക്കാടുകൾ...ഒപ്പം എല്ലാ സീസണിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വിവിധ സസ്യങ്ങൾ ഇവിടെയുണ്ടാകും...അതിനാൽ അവയെ ആശ്രയിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളും...ഇവിടെ ഇലകൾ പോലും നിറത്തിലും രൂപത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും... ഒപ്പം പല നിറങ്ങളിൽ കാണപ്പെടുന്ന തളിരുകൾ കൂടിയാകുമ്പോൾ പൂത്തുലഞ്ഞപോലെ അപൂർവ്വ കാന്തിയോടെ ശോഭിക്കുന്നു..
4 comments:
ഈ കാടിന്ന് ഞാനെന്തു പേരിടും.
മഴക്കാടിലേക്ക് പോവാൻ ഒരു കൊതി.
എത്ര കണ്ടാലും കാട് മോഹിപ്പിച്ചു കൊണ്ടിരിക്കും ഇത് പോലെ!
വീടു പണി കാരണം ഈ വർഷം പോകാൻ സാധിക്കാത്ത ആറളം കാടിന്റെയും കാട്ടുകിളികളുടെയും പൂമ്പാറ്റകളുടെയും ചീങ്കണ്ണിപ്പുഴയുടേയുമൊക്കെ നഷ്ടസ്മൃതിയിൽ....
എല്ലാവർക്കും സ്നേഹം...
Post a Comment