Monday, July 5, 2010

മണവാട്ടിയും കാട്ടുമണവാട്ടിയും...


 ഇത് മണവാട്ടിത്തവള.[ റാണാ  മലബാറിക്ക ].പട്ടുചേലയും ചുറ്റി സുന്ദരിയായി പടിഞ്ഞാറ്റമുറിയിൽ കയറി ഇരിക്കുന്നതിനാലാണ് ഇവൾക്ക് മണവാട്ടി എന്ന് പേർ വന്നത്. മലബാറിൽ ഒരു കാലത്ത് സർവ്വസാധാരണമായി ഇവളെ കണ്ടിരുന്നു.കുട്ടിക്കാലത്ത് പടിഞ്ഞാറ്റയിൽ പത്തും ഇരുപതുമൊക്കെ മണവാട്ടിമാരെ കണ്ടിരുന്നു.മഴ വരുമ്പോളുള്ള ,അന്നൊക്കെ കർണ്ണകഠോരമായി തോന്നിയിരുന്ന[ഇന്ന് കൊതിയാണ് തവളഭാഗവതർമാരുടെ പാട്ട് കേൾക്കാൻ...]കൂട്ടപ്പാട്ട് സഹിക്കാനാകാതെയും, കിണ്ടിയെ ഇവളുമാർ ടോയ്ലറ്റാക്കി വൃത്തികേടാക്കുന്നതിനാലും അന്നൊക്കെ ഇവരെ സഞ്ചിയിൽ പിടിച്ചിട്ട് റോഡിനപ്പുറത്തേക്ക് നാടുകടത്തി നോക്കുമായിരുന്നു.പിറ്റേന്ന് നോക്കുമ്പോൾ ഇവളുമാർ പടിഞ്ഞാറ്റയിൽ ഹാജരുണ്ടാകും..ഇന്നും കരിവെള്ളൂരിലെ അടുക്കളയിലും കുളിമുറിയിലുമൊക്കെയായി നാലഞ്ച് മണവാട്ടിമാർ കഴിയുന്നുണ്ട്.


 ഇവൻ സുന്ദരനല്ലേ...?

മണവാട്ടിയുടെ അടുത്ത ബന്ധുവാണ് കാട്ടുമണവാട്ടി.അത്ര നിറപ്പകിട്ടില്ലാത്ത ഇവരെ കാടുകൾ ,കാടുപിടിച്ച പറമ്പുകൾ,ചതുപ്പുകൾ വയലുകൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കാണാം.നനവിൽ ഇവ ധാരാളമുണ്ട്.ഒരുത്തനെ  പിന്തുടർന്ന് നല്ലൊരു ഷോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ ചില ചിത്രങ്ങൾ..

ഹോ..നാശം .കുറേ നേരമായി ഇവൾ  എന്റെ പിന്നാലെ വായിൽനോക്കി നടക്കാൻ തുടങ്ങിയിട്ട്.. ഒന്നു കൂട്ടുകാരിയെ പാടിമയക്കാനും സമ്മതിക്കില്ലെ.ഈ മിന്നലടിക്കുന്ന കുന്തവും കൊണ്ട് ഒന്നു പോയാട്ടെ..

കല്ലിന്മേൽ കയറിയിരുന്നാലോ...
ഈ പോസ് കൊള്ളാമോ?...
ഇവൾ പോകുന്ന ലക്ഷണമില്ലല്ലോ..ഇലയിൽ കയറി ഇരുന്നാലൊ..ഹോ..അതും പിടിച്ചോ!!!...
മരത്തിൽ കയറി രക്ഷപ്പെടാം..

7 comments:

അനൂപ്‌ കോതനല്ലൂര്‍ July 6, 2010 at 2:07 AM  

ഇന്ന് തവ്വള കഴിക്കാം

ശ്രീനാഥന്‍ July 6, 2010 at 5:18 AM  

തത്തളതവളത്തവള! എന്റെ നാട്ടിൽ ഇവയെ മണ്ഡോദരിത്തവള എന്നാണ് വിളിക്കാറ്.

Naushu July 6, 2010 at 11:37 AM  

നല്ല ചിത്രങ്ങള്‍....

Vayady July 7, 2010 at 5:33 AM  

"ഇവൻ സുന്ദരനല്ലേ...?"
പിന്നല്ലാതെ!:)

ശ്രീനാഥന്‍ July 7, 2010 at 5:48 AM  

ഞാനിട്ട കമെന്റ് കാണാനില്ല! തളതത്തളതവളത്തവള! ഞങ്ങളുടെ നാട്ടിൽ ‘മണ്ഡോദരി’ തവള എന്നാണ് ഇതിന്റെ പേര്.

ഹരിതം July 7, 2010 at 11:22 AM  

good

നനവ് July 7, 2010 at 9:35 PM  

@അനൂപ്, ആ മോഹം നടപ്പില്ല , മോനേ..
@ശ്രീനാഥൻ, ഞങ്ങൾ ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല.കമ്പ്യൂട്ടറിന് എന്തുപറ്റി എന്നറിയില്ല.ഇന്നു രാവിലെ നോക്കിയപ്പോൾ നിങ്ങളുടെ കമന്റ് കണ്ടില്ല.രാത്രി നോക്കിയപ്പോഴുണ്ട് ആദ്യമിട്ടതും രണ്ടാമത്തെതും.മഞ്ഞുതുള്ളിയെ ഇത്ര കാര്യമായി നോക്കുന്നതിൽ സന്തോഷം.മണ്ഡോദരി എന്ന പേരും കേട്ടിട്ടുണ്ട്.
@നൌഷു.ഹരിതം ,നന്ദി..
@വായാടിത്തത്തമ്മയ്ക്ക് തവളക്കുട്ടൻമാ‍രെ ഇഷ്ടായി,അല്ലേ..സന്തോഷം
എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP