Saturday, July 10, 2010

മൂട്ടിൽ‌പ്പൂവ്....

ഈ കാനന സുന്ദരിയെ കണ്ടിട്ടുണ്ടോ?..മൂട്ടീൽ‌പ്പഴമരത്തിന്റെ കൊമ്പിലൊ ശാഖാഗ്രത്തിലോ അല്ല തടിയുടെ മൂട്ടിലാണ് പൂവും കായും ഉണ്ടാകുക..തടി നിറയെ പിങ്കു പൂക്കളുമായി ഈ മരം നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാണ്

9 comments:

Muhammed Shan July 10, 2010 at 10:50 PM  

ഇത് ആമകളുടെ ഇഷ്ട ഭക്ഷണം അല്ലെ?

Vayady July 10, 2010 at 11:44 PM  

ആദ്യമായിട്ടാണ്‌ ഈ സുന്ദരിയെ കാണുന്നത്!

മുഹമ്മദ് ഷാന്‍ ചോദിച്ചിരിക്കുന്നു "ഇത് ആമകളുടെ ഇഷ്ട ഭക്ഷണം അല്ലെ"എന്ന്
അതുശരി ആമ പൂവു കഴിക്ക്യോ? ശരിക്കും ആമ എന്താ കഴിക്ക്യാ? ഞാനിപ്പോഴാണ്‌ ഇക്കാര്യം ഓര്‍ത്തത്‌.

അലി July 11, 2010 at 3:53 AM  

ആദ്യായിട്ടാണ് ഇത് കാണുന്നത്...
നല്ല പടം!

ശ്രീനാഥന്‍ July 11, 2010 at 9:07 AM  

മരത്തിലിതാ ചെന്തീക്കതിരുകൾ!

Naushu July 11, 2010 at 11:41 AM  

ആദ്യായിട്ടാണ് കാണുന്നത്...

Jishad Cronic July 12, 2010 at 4:45 PM  

ഇതുവരെ ഈ പൂവ് കണ്ടിട്ടില്ല .... നന്ദി....

ഒഴാക്കന്‍. July 12, 2010 at 7:54 PM  

മൂട്ടിപുളി അങ്ങനാ ഞങ്ങള്‍ ഇതിനെ വിളിക്ക്യ

നനവ് July 13, 2010 at 9:41 PM  

മുഹമ്മദ് ഷാൻ ,ആമയുടെ ഭക്ഷണമാണോ ഇതെന്ന് ഞങ്ങൾക്ക് അറിയില്ല.കാട്ടിലെ ജീവികൾക്ക് ഇതിന്റെ പൂവും കായും വലിയ ഇഷ്ടമാണ് ..മനുഷ്യനിവ അക്കൂട്ടർ ബാക്കിയാക്കിക്കൊടുക്കുന്നത് അപൂർവ്വം.ആമകൾക്കും ഇഷ്ടമായിരിക്കാം..

വായാടീ,ആമകളുടെ ഭക്ഷണം പൂക്കൾ,കായകൾ ,ഇലകൾ[പ്രത്യേകിച്ച് ആൽഗ വർഗ്ഗത്തിൽ‌പ്പെട്ട ചെടികളുടെ..]തുടങ്ങിയവയാണ്...

അലി ,ഈ മരത്തെ ആദ്യമായി കണ്ടെത്തിയത് കുറ്റാലത്തുനിന്നാണ്,അതിനാൽ ബക്കൌറ കോർറ്റാലെൻസിസ് എന്ന് പേരിട്ടിരിക്കുന്നു.പൂക്കാത്ത സമയത്ത് ഇതിന്റെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ്.കുടുംബം യൂഫോർബിയേസീ ..

ശ്രീനാഥൻ..ശരിക്കും തീനാളങ്ങൾ പോലുണ്ടാകും ഇതു പൂത്തതു കണ്ടാൽ..

നൌഷു,ജിഷാദ്,ഒഴാക്കൻ..
സന്തോഷം..ഇതിന്റെ കായ
ഞങ്ങൾ കണ്ടിട്ടില്ല...

എല്ലാവർക്കും സ്നേഹം..

നനവ് July 14, 2010 at 7:44 PM  

ചൂരലാമ എന്ന അപൂർവ്വയിനം ആമകളുടെ ഭക്ഷണമാണ് മൂട്ടിൽ‌പ്പൂ..വംശനാശം സംഭവിച്ചു എന്നു കരുതിയ ഈ ആമയെ 10 വർഷത്തിനു ശേഷം ആതിരപ്പള്ളി വനമേഖലയിൽ നിന്ന് ഈ വർഷം കണ്ടെത്തിയിരിക്കുകയാണ്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP