കാന്താരി...
ഇത് ഗാന്ധാരദേശത്തു നിന്നും വന്ന് നമ്മുടെ കറികൾക്കും പലഹാരങ്ങൾക്കും രുചിയും മണവും ഗുണവും വർദ്ധിപ്പിക്കുന്ന സുന്ദരിക്കുട്ടി...ചില സുഹൃത്തുക്കൾക്ക് ഒരു കാന്താരിയും ഒരു കട്ട ഉപ്പും മതി ഒരു കിണ്ണം കഞ്ഞി കുടിക്കാൻ. കാന്താരി ചതച്ചു ചേർത്ത ചമ്മന്തിയുടെ ഒരു സ്വാദേ..[വായിൽ കപ്പലോടിക്കാം..]ചുവന്ന മുളകിനു പകരം കറികളിൽ ചേർക്കാം..കൊളസ്റ്റ്രോൾ കുറയ്ക്കുമെന്നും പറഞ്ഞുകേൾക്കുന്നുണ്ട് .എന്നുവച്ച് എരിവ് അധികമായാൽ അത്ര നന്നല്ല കേട്ടോ,കുടലിൽ വ്രണങ്ങളും അസിഡിറ്റിയും മലബന്ധവും മറ്റുമുണ്ടാക്കും...
കടിക്കല്ലേ...
കിളികളുടെ ഇഷ്ട ഭക്ഷണം കൂടിയാണ്.ബുൾബുൾ, കുയിൽ,കുട്ടുറുവൻ തുടങ്ങിയവർ കാന്താരിയുടെ വിരുന്നുകാരാണ്....കാന്താരിപ്പൂവ്.
ഇതിന്റെ അധികം മൂക്കാത്ത ഇലകൾ അരിഞ്ഞ് ഉപ്പേരിയാക്കാം...മൂക്കാത്ത കാന്താരിയും ഉപ്പേരിയാക്കാം..ധാരാളം ഫൈബറുകൾ,പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയവയൊക്കെയുണ്ട്...
9 comments:
പിന്നെ കിളികള്‍ക്ക് വല്യയിഷ്ടമാണീ കാന്താരി മുളക്..ഞാന്‍ മൂന്നു നേരവും ഇതു മാത്രേ കഴിക്കൂ. ഇതാണെന്റെ സൗന്ദര്യത്തിന്റെ രഹസ്യം! :)
മഞ്ഞക്കാന്താരീ, ചൊമലക്കാന്താരീ, കാന്താരിപ്പൂവേ, നന്ദി.
പിന്നെ ലക്സ് സോപ്പിനു പകരം കാന്താരി ഉപയോഗിക്കുന്നവരൊക്കെ ഉണ്ടല്ലേ?
കൊള്ളാം... നന്നായിട്ടുണ്ട്...
ഈ മുളകിന് എറിവുണ്ട്
ഈ പൂവിന് മണമില്ല
ഇത്രയേറെ കാന്താരികളോ????? ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ട്ടോ....
എന്തൊരു എരുവ് ഇത് മോരില്‍ ചതച്ച് ഉപ്പും ഇട്ട് കഞ്ഞി കുടിക്കാന്‍ നല്ല രസം ആണ്
@ശ്രീനാഥന്‍-
ശ്രീമാഷേ, ഒരു സംശയം..ആ ലക്സ് സോപ്പിലെ നായിക ആരാ? സത്യം പറയണം.:)
വായാടിത്തത്തമ്മയുടെ ചുണ്ടിത്ര ചുവന്നത് ചുവന്ന കാന്താരി തിന്നിട്ടും ചിറകും വാലുമൊക്കെ മഞ്ഞയും പച്ചയുമൊക്കേയയി തിളങ്ങുന്നത് മഞ്ഞക്കാന്താരിയും പച്ചക്കാന്താരിയും തിന്നിട്ടാണല്ലേ,മിടുക്കീ !...
ഹൈനാ ,മുളക് കടിച്ചു നോക്കി ,അല്ലേ...
ശ്രീനാഥൻ മാഷേ, ഇപ്പം മനസ്സിലായില്ലേ, കാന്താരിയുടെ ഗുണം,ഇനി സോപ്പു വാങ്ങുന്ന കാശ് ലാഭം...
അനിതാ ഹരീഷ്,കാന്താരികൾ ഒരുപാടിനങ്ങൾ ഉണ്ട്,നീലക്കാന്താരി. നീളൻ കാന്താരി, വെള്ളക്കാന്താരി,ചെറിയ കാന്താരി... ഉണ്ടക്കാന്താരിയുമുണ്ട്.ഭയങ്കര എരിയായതിനാൽ കരണംപൊട്ടി എന്നും വിളിക്കും. പക്ഷെ ,അധികം മൂക്കാത്തത് കറികളിലിട്ടാൽ നല്ല രുചിയും മണവുമുണ്ടാകും..
നൌഷു, ശിവേട്ടൻ, എല്ലാവർക്കും നന്ദി,... സ്നേഹം...
വെള്ളക്കാന്താരി എനിക്ക് നല്ല ഇഷ്ടമാണു.നല്ല പടങ്ങൾ !
Post a Comment