Thursday, July 29, 2010

കരിങ്കുറിഞ്ഞി...

പുഷ്പിക്കുന്ന കാലയളവിന്റെ ദൈർഘ്യവും പൂവിന്റെ നിറവും അടിസ്ഥാനമാക്കി നിരവധിയിനം കരിങ്കുറിഞ്ഞികളുണ്ട്.
കുടുംബം അക്കാന്തേസീ.
ശാ.നാമം 1.സ്ട്രോബിലാന്തസ് ഹെയ്നിയാനസ്.
                2.സ്ട്രോബിലാന്തസ് കുന്തിയാനസ്.
സംസ്കൃതനാമം സഹചര.ഏകദേശം 180 സെ.മീ.വരെ ഉയരം വയ്ക്കുന്ന വനസസ്യങ്ങൾ. നാട്ടിലും വളരും.പൂക്കൾ നീല പർപ്പിൾ മഞ്ഞ തുടങ്ങിയ ഇനങ്ങൾ..ഇലയുടെ ഞരമ്പുകൾ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നവയാണ്...
വാതരോഗങ്ങൾ ശമിപ്പിക്കും.രക്തം ശുദ്ധീകരിക്കും.ചൊറി.ചിരങ്ങ്,വ്രണങ്ങൾ എന്നിവ ശമിപ്പിക്കും. വാജീകാരിയാണ്.സ്വരസം കുടിക്കുന്നതും ഇല ലേപനം ചെയ്യുന്നതും ചൊറി,കുഷ്ഠം എന്നിവയ്ക്ക്.ഇല അരച്ച് പല്ലിന്റെ ദ്വാരത്തിൽ വച്ചാൽ വേദന ശമിക്കും.പ്രമേഹത്തിന് സ്വരസം 10 മി.ലി. വീതം രണ്ടുനേരം കുടിക്കുന്നത് നല്ലത്.ഇല അരച്ച് പുരട്ടുന്നതും സമൂലം കഷായമാക്കുന്നതും വാതത്തിന്.
ഭംഗിയുള്ള കുറ്റിച്ചെടിയാണ്.മനോഹരമായ പൂക്കൾ .ഉദ്യാന സസ്യമാക്കാം. പശുവിന് ഇഷ്ടമാണ്.പച്ചില വളവുമാക്കാം.വേലിയ്ക്കൽ നടാം...

7 comments:

Vayady July 29, 2010 at 8:13 AM  

"ഇല അരച്ച് പല്ലിന്റെ ദ്വാരത്തിൽ വച്ചാൽ വേദന ശമിക്കും"
ആണോ?! എങ്കില്‍ നമ്മുടെ ശ്രീമാഷ്‌ക്ക് കുറച്ചു ഇല പറിച്ചു കൊണ്ടു കൊടുക്കട്ടെ. ഇന്നലേം കൂടി എന്നോട് പറഞ്ഞേയുള്ളൂ. "വായാടീ, എനിക്ക് പല്ലുവേദനയെടുത്തിട്ട് വയ്യാന്ന്"

ശ്രീനാഥന്‍ July 29, 2010 at 8:15 AM  

കരിന്കുറിഞ്ഞിക്ക് നന്ദി, അപ്പോള്‍ അയുര്‍വേദക്കാര്‍ സഹചരാദി.. എന്നു പറയുന്നത് കരിന്കുറിഞ്ഞി ചേര്‍ന്ന മരുന്നിനാണോ? കുറിപ്പും നന്നായി

ശ്രീനാഥന്‍ July 29, 2010 at 8:18 AM  

ദേ, കൊച്ചേ, ഞാന്‍ എപ്പോഴാ അങ്ങനെ പറഞ്ഞേ? ചുമ്മാ.. മഞ്ഞുതുള്ളിയുടെ ബ്ലോഗായിപ്പോയി....

Naushu July 29, 2010 at 11:50 AM  

നന്നായിരിക്കുന്നു... ചിത്രവും വിവരണവും...

ഉപാസന || Upasana July 29, 2010 at 12:07 PM  

എന്നട്ട് കരി ഒന്നുമില്ലല്ലോ അധികം

കണ്ടതില്‍ സന്തോഷം
:-)

Faisal Alimuth July 29, 2010 at 1:27 PM  

പൂക്കട്ടെ കുറിഞ്ഞികള്‍...!!

നനവ് August 1, 2010 at 9:21 PM  

ഉപാസന,ഇതിന്റെ ഇലകൾ കരിം പച്ചയാണ്..അതുകൊണ്ടാണ് കരിങ്കുറിഞ്ഞി എന്നു വിളിക്കുന്നത്..കരിങ്കുറിഞ്ഞികളുടെ ഇലകളുടെ മറ്റൊരു പ്രത്യേകത സിരകൾ [veins]ഇലപ്പരപ്പിൽ ഉയർന്നു കാണപ്പെടും എന്നതാണ്.
ശ്രീനാഥൻ, സഹചരാദി കഷായത്തിലും കുഴമ്പിലുമൊക്കെ ഇതു തന്നെ മുഖ്യ ഘടകം..
വായാടീ. ഇനി പല്ലു വേദനിക്കുമ്പോൾ ഒന്നു പരീക്ഷിച്ചു നോക്കണേ..
ഫൈസൽ, മനോഹരമായ പൂക്കളുള്ള കുറിഞ്ഞികൾ ഒരുപാടിനങ്ങളുണ്ട്..പന്ത്രണ്ടു കൊല്ലത്തിലൊരിക്കൽ പൂക്കുന്ന പ്രശസ്തമായ നീലക്കുറിഞ്ഞി മുതൽ എല്ലായ്പ്പോഴും പൂക്കുന്ന പർപ്പിൾ വർണ്ണത്തിൽ ബൾബുകൾ പോലെ പൂക്കളുള്ളയിനം കരിങ്കുറിഞ്ഞി വരെ...മിക്കവയും ഔഷധങ്ങളുമാണ്..
ചെടികളെ സ്നേഹിക്കുമ്പോൾ നാം മണ്ണിനേയും ജീവനെയും നമ്മെത്തന്നെയുമാണ് സ്നേഹിക്കുന്നത്..
എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP