Wednesday, July 7, 2010

മേന്തോന്നി [ഗ്ഗ്ലൊരിയൊസ്സ]...

ശാ.നാമം‌-ഗ്ലോറിയോസ സുപെർബ .കുടുംബം ലില്ലിയേസീ.
മനോഹരമായ പൂക്കളോടു കൂടിയ ഈ വള്ളിച്ചെടി ഒരു വിഷച്ചെടിയാണ്.ഇലകളുടെ അഗ്രം നാരുപോലെ [tendrils]രൂപന്തരപ്പെട്ട് പടർന്നുവളരാൻ സഹായിക്കുന്നു.പൂക്കാലം വർണ്ണമനോഹരമാണ്.മൊട്ടുകൾ പച്ച കലർന്ന മഞ്ഞയിൽ തുടങ്ങി ക്രമേണ സ്വർണ്ണ മഞ്ഞയായി ,വിടരുമ്പോൾ മഞ്ഞയും പച്ചയുംനിറമുള്ളതായി മാറുന്നു.വിരിയുമ്പോൾ ഓരോ ദിവസവും നിറത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.മഞ്ഞ കുറഞ്ഞ് കുറഞ്ഞ് ചുവപ്പായിക്കൊണ്ടിരിക്കും....
പൂവിനും കിഴങ്ങിനും വിഷമുണ്ട്. തിന്നാൽ ചത്തുപോകും.എന്നാൽ കിഴങ്ങ് സംസ്കരിച്ച് അമൂല്യമായ മരുന്നുണ്ടാക്കാറുണ്ട്.പണ്ട് പ്രസവങ്ങൾ ആശുപത്രികളിൽ എത്താതിരുന്ന കാലത്ത് നാടൻ പതിച്ചികൾ ഇത് ഉപയോഗിച്ചിരുന്നു.ഇതിനു വടക്കോട്ടും കിഴക്കോട്ടും വളരുന്ന രണ്ടു കിഴങ്ങുകളാണുണ്ടാവുക.ഇതിൽ ഒന്നുപയോഗിച്ചുണ്ടാക്കുന്ന മരുന്നിന് കുട്ടിയെ എളുപ്പത്തിൽ ഗർഭാശയത്തിൽ നിന്ന് പുറത്തെത്തിക്കാനും മറ്റെതിന് കുട്ടിയെ പുറത്തുവരാതെ പിടിച്ചു നിർത്താനും കഴിവുണ്ടത്രെ!!!...പലരും ഗർഭഛിദ്രത്തിന് ഇത് ഉപയോഗിക്കാറുണ്ട്.1 ഗ്രാം മേന്തോന്നിക്കിഴങ്ങ് അരച്ചുകുടിച്ചാൽ 3 മാസം വരെയുള്ള ഗർഭം അലസിപ്പോകുമത്രെ. എങ്കിലും അമിതരക്തസ്രാവവവും അപകടവും സംഭവിക്കാം.
ഇല ചതച്ചു പിഴിഞ്ഞ നീര് പേൻ നാശിനിയാണ്.

9 comments:

ആളവന്‍താന്‍ July 7, 2010 at 9:59 PM  

ആദ്യായിട്ടാ ഇങ്ങനെ ഒരു പൂവ് കാണുന്നത്. താങ്ക്സ്. ഗുഡ് സ്നാപ്പ്.

ശ്രീനാഥന്‍ July 7, 2010 at 10:17 PM  

എന്ത് ഭംഗി. പക്ഷേ, ആദ്യമല്ല കാണുന്നത്, വീട്ടിൽ ഉണ്ടായിരുന്നു.

അലി July 7, 2010 at 10:34 PM  

മുമ്പെവിടെയോ കണ്ടിട്ടുണ്ട്...
കൊള്ളാം ഈ താന്തോന്നിപ്പൂവ്!

Unknown July 8, 2010 at 2:34 AM  

പൂവ് മുമ്പ്‌ കണ്ടിട്ടുണ്ടെങ്കിലും പേരിപ്പോഴാ കേള്‍ക്കുന്നത്

ശ്രീനാഥന്‍ July 8, 2010 at 5:50 AM  

ഹരിയാശ, എന്റെ ബ്ലോഗിന്മുറ്റത്ത് ഒരു നിശാഗന്ധി വിടർന്നു കൊഴിഞ്ഞു, സമയമുള്ളപ്പോൾ നോക്കൂ!

Naushu July 8, 2010 at 11:43 AM  

കൊള്ളാം....

ഭൂതത്താന്‍ July 9, 2010 at 3:30 AM  

nice

Vayady July 9, 2010 at 7:50 AM  

ഈ പൂവ് മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ലായിരുന്നു. ഇനി ഇവളെ എവിടെവെച്ച് കണ്ടാലും ഞാന്‍ സ്നേഹത്തോടെ "മേന്തോന്നി".....ന്ന് വിളിക്കും.:)

നനവ് July 9, 2010 at 10:19 PM  

ആളവൻതാൻ,ശ്രീനാഥൻ,അലി,ലാലപ്പൻ,
നൌഷു.ഭൂതത്താൻ,വായാടീ...എല്ലാവർക്കും സ്നേഹം...മേന്തോന്നിയുള്ളതിനാൽ മുമ്പൊക്കെ സ്ത്രീകൾക്ക് അധികം വേദന സഹിക്കാതെ പ്രസവിക്കാൻ സാധിച്ചിരുന്നു...ഇന്ന് പ്രസവങ്ങൾക്കുപകരം കീറല്ലേ..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP